“മോയ്സെ കീൻ യുവന്റസ് വിട്ടത് തെറ്റായ തീരുമാനം”

ഇറ്റാലിയൻ യുവതാരം മോയ്സെ കീൻ യുവന്റസ് വിട്ടത് തെറ്റായ തീരുമാനം ആയിരുന്നു എന്ന് കീനിന്റെ പിതാവ് ജീൻ‌. ഈ സീസൺ തുടക്കത്തിൽ യുവന്റസ് വിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടണിൽ എത്തിയ കീൻ അവസരങ്ങൾ കിട്ടാതെ കഷ്ടപ്പെടുകയാണ്. എവർട്ടണായി ഒമ്പതു മത്സരങ്ങൾ കളിച്ച കീനിന് ഒരു ഗോൾ പോലും നേടാനും ആയില്ല.

ഇത്ര പെട്ടെന്ന് യുവന്റസ് വിടാൻ പാടില്ലായിരുന്നു എന്നാണ് കീനിന്റെ പിതാവ് അഭിപ്രായപ്പെട്ടത്. 27 മില്യൺ എന്നവലിയ തുകയ്ക്കായിരുന്നു കീൻ ഇംഗ്ലണ്ടിൽ എത്തിയത്. എന്നാൽ എത്രയും പെട്ടെന്ന് കീൻ ഇറ്റലിയുലേക്ക് തിരികെ പോകണം എന്നാണ് കീനിന്റെ പിതാവ് ആഗ്രഹം പ്രകടിപ്പിച്ചത്. കീൻ വളരെ ചെറുപ്പം ആണെന്നും അതുകൊണ്ട് തന്നെ ഈ ട്രാൻസ്ഫർ തനിക്ക് ഇഷ്ടമാകുന്നില്ല എന്നും ജീൻ പറഞ്ഞു. റോമിലേക്കോ മറ്റോ കീൻ പോകണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും കീനിന്റെ പിതാവ് പറഞ്ഞു.

Previous article“ബ്രസീലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നെങ്കിൽ അഞ്ച് ലോകകപ്പ് കൂടി നേടിയേനെ”
Next articleമയാംഗ് അഗര്‍വാളിനും മുഹമ്മദ് ഷമിയ്ക്കും ടെസ്റ്റ് റാങ്കിംഗില്‍ വലിയ നേട്ടം