സ്ലാട്ടൻ ഇബ്രഹിമോവിചിനെ പോലെ വേറെ ഒരു ഫുട്ബോൾ താരം ഇനി ഉണ്ടാകുമോ? ഫുട്ബോൾ ചരിത്രത്തിൽ, ഈ മനോഹരമായ കളിയിൽ മായാത്ത മുദ്ര പതിപ്പിച്ചതായി അവകാശപ്പെടാൻ കഴിയുന്ന ചുരുക്കം ചില കളിക്കാർ മാത്രമേയുള്ളൂ. സ്വീഡിഷ് ഇതിഹാസം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് അവരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ കളിക്കളത്തിലെ അഹങ്കാരം അദ്ദേഹത്തിന്റെ കഴിവിൽ ഉള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസം ആയിരുന്നു. ഇംഗ്ലണ്ടിനെതിരെ 32 യാർഡ് അകലെ നിന്ന് നേടിയ ബൈസൈക്കിൾ കിക്ക് ഉൾപ്പെടെ സ്ലാട്ടന്റെ എന്ന് മുദ്ര കുത്താവുന്ന നൂറുകണക്കിന് ഗോളുകൾ നേടിയ പ്രതിഭ.
ഇന്നലെ മിലാന്റെ അവസാന മത്സരത്തിനു പിന്നാലെ ഇബ്ര ഫുട്ബോൾ ബൂട്ടുകൾ അഴിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഒരു യുഗത്തിന്റെ അന്ത്യം എന്ന് അല്ലാതെ ഈ നിമിഷത്തെ പറയാൻ ആകില്ല.
1981 ഒക്‌ടോബർ മൂന്നിന് സ്വീഡനിലെ മാൽമോയിൽ ജനിച്ച ഇബ്രാഹിമോവിച്ചിന്റെ ഫുട്‌ബോൾ താരത്തിലേക്കുള്ള യാത്ര വളരെ ചെറുപ്പത്തിലേ തുടങ്ങിയതാണ്. 2001-ൽ ഡച്ച് ടീമായ എഎഫ്‌സി അയാക്സിൽ കരാർ ഒപ്പുവെച്ചതോടെയാണ് അദ്ദേഹം യൂറോപ്പിന്റെ ആകെ ശ്രദ്ധയിൽ എത്തുന്നത്. അയാക്സിനു വേണ്ടി കളിക്കെ NCA ബ്രെഡക്ക് എതിരെ ഇബ്ര നേടിയ സോളോ ഗോൾ ലോക ഫുട്ബോൾ ഇതുവരെ കണ്ട ഏറ്റവും മികച്ച ഗോളുകളിൽ ഒന്നാണ് എന്ന് നിസ്സംശയം പറയാം.
അയാക്സിലെ ഇബ്രാഹിമോവിച്ചിന്റെ പ്രകടനങ്ങൾ യൂറോപ്പിലെ ഏറ്റവും വലിയ ചില ക്ലബ്ബുകളുടെ ശ്രദ്ധ താരത്തിലേക്ക് ആകർഷിച്ചു. അയാക്സിൽ നാലു കിരീടങ്ങൾ നേടിയ ഇബ്ര 2004-ൽ യുവന്റസിലേക്ക് മാററി. ടൂറിനിലുള്ള സമയത്താണ് അദ്ദേഹം സ്വയം ഒരു ശക്തിയായി വളർന്നത്. ഇബ്രാഹിമോവിച്ച് യുവന്റസിനെ തുടർച്ചയായി രണ്ട് സീരി എ കിരീടങ്ങളിലേക്ക് നയിച്ചു.
2006-ൽ ഇന്റർ മിലാനിലേക്ക് മാറിയപ്പോഴും ഇറ്റലിയിലെ സ്വീഡിഷ് സ്‌ട്രൈക്കറുടെ വിജയ പരമ്പര തുടർന്നു. സഹ സ്‌ട്രൈക്കറായ അഡ്രിയാനോയുമായി അഭേദ്യമായ ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ ഇബ്രക്ക് അവിടെ ആയി. ഇബ്രാഹിമോവിച്ചിന്റെ ഇന്ററിലുള്ള സമയം തുടർച്ചയായി മൂന്ന് സീരി എ കിരീടങ്ങൾ ഇന്റർ മിലാൻ നേടി. മൂന്ന് വർഷത്തിനിടയിൽ ആകെ അഞ്ചു കിരീടങ്ങൾ ഇബ്ര ഇന്ററിനൊപ്പം നേടി.
ഇബ്രാഹിമോവിച്ചിന്റെ അപാരമായ കഴിവും വ്യക്തിത്വവും ഇറ്റലിയിൽ മാത്രം ഒതുക്കാൻ ഇബ്ര ഒരുക്കമായിരുന്നില്ല. ബാഴ്‌സലോണ, പാരീസ് സെന്റ് ജെർമെയ്ൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയുൾപ്പെടെ യൂറോപ്പിലെ വലിയ ക്ലബ്ബുകളിൽ എല്ലാം ഇബ്ര യാത്ര ചെയ്തു. ഓരോ ക്ലബ്ബിലും, അദ്ദേഹം അദ്ദേഹത്തിന്റേതായ മായാത്ത അടയാളം അവശേഷിപ്പിച്ചു.
ബാഴ്‌സലോണയിൽ ആയിരുന്ന കാലത്ത്, ഇബ്രാഹിമോവിച്ച് ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സി, സാവി ഹെർണാണ്ടസ്, ഇനിയേസ്റ്റർ എന്നിവരോടൊപ്പം എല്ലാം കളിച്ചു. കറ്റാലൻ ക്ലബ്ബിലെ അദ്ദേഹത്തിന്റെ കാലാവധി ഹ്രസ്വമായിരുന്നെങ്കിലും, 2010-ൽ ലാ ലിഗ കിരീടം അദ്ദേഹം നേടി. രണ്ടു വർഷത്തിന് ഇടയിൽ അഞ്ചു കിരീടങ്ങൾ അദ്ദേഹം ബാഴ്സയിൽ നേടി.
2010-ൽ എസി മിലാനിലൂടെ വീണ്ടും ഇബ്ര ഇറ്റലിയിലേക്ക് മടങ്ങി എത്തി. ൽ ഏഴ് വർഷത്തിനൽനു ശേഷം അവരുടെ ആദ്യ സീരി എ കിരീടം നേടാൻ അവരെ സഹായിച്ചു. ഇബ്രാഹിമോവിച്ച് 2012-ൽ പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് പോയി. ഫ്രഞ്ച് ഫുട്ബോളിന്റെ ഭാവി മാറിയ നീക്കമായിരുന്നു ഇത്. ഫ്രഞ്ച് ഫുട്ബോളിൽ പിഎസ്ജിയുടെ ആധിപത്യത്തിന് അദ്ദേഹം നേതൃത്വം നൽകി. അവരെ തുടർച്ചയായി നാല് ലീഗ് 1 കിരീടങ്ങളിലേക്ക് ഇബെഅ നയിച്ചു, കൂടാതെ 180 മത്സരങ്ങളിൽ നിന്ന് 156 ഗോളുകൾ നേടി ടോപ് സ്കോറർ ആയാണ് ഇബ്ര അവിടുന്ന് മടങ്ങിയത്.
അതിനു ശേഷം ഇബ്ര അമേരിക്കയിലും പ്രീമിയർ ലീഗിലും എല്ലാം വന്ന് എല്ലാവുടെയും വലിയ ചലനങ്ങളും സൃഷ്ടിച്ച് അവസാനം മിലാനിൽ തന്നെ തിരികെയെത്തി. പ്രതാപത്തിൽ ഏറെ ദൂരം നിൽക്കുക ആയിരുന്നു എ സി മിലാൻ ഇബ്രയുടെ വരവോടെ വീണ്ടും ഉയർത്തെഴുന്നേൽക്കപ്പെട്ടു. ഒരിക്കൽ കൂടെ മിലാന്റെ കിരീട ദാരിദ്ര്യം അവസാനിപ്പിക്കാൻ ഇബ്രയുടെ സാന്നിദ്ധ്യം കൊണ്ടായതും ഫുട്ബോൾ ലോകം കണ്ടു.
ദേശീയ ടീമിനായി 122 മത്സരങ്ങളിൽ നിന്ന് 62 ഗോളുകൾ നേടിയ അദ്ദേഹം സ്വീഡന്റെ എക്കാലത്തെയും മികച്ച സ്‌കോററായും നിലകൊള്ളുന്നു. ഫുട്ബോൾ ലോകത്ത് ഇനി അങ്ങോട്ട് ഇബ്രയയുടെ അഭാവം മുഴച്ചു നിൽക്കും എന്നതിൽ സംശയമില്ല.