ബൗബകർ കമാര ആസ്റ്റൺ വില്ലയുടെ താരമാകും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല യുവതാരമായ ബൗബകർ കമാരയെ സ്വന്തമാക്കും. 22കാരനായ മാഴ്സെയുടെ താരം ബൗബകർ കമാര ആസ്റ്റൺ വില്ലയിൽ കരാർ ഒപ്പിടും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. അഞ്ചു വർഷത്തെ കരാറിൽ താരം ഒപ്പുവെക്കും. സ്റ്റീവൻ ജെറാഡിന്റെ സാന്നിദ്ധ്യമാണ് കമാരയെ ആസ്റ്റൺ വില്ലയിൽ എത്തിക്കുന്നത്.

ഡിഫൻസീവ് മിഡ്ഫീൽഡർ ആയ കമാര 2005 മുതൽ മാഴ്സക്ക് ഒപ്പം ഉണ്ട്. 2016ൽ തന്റെ 16ആം വയസ്സിൽ കമാര മാഴ്സക്കായി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു. ഫ്രാൻസിന്റെ വിവിധ യുവ ടീമുകളെ കമാര പ്രതിനിധീകരിച്ചിട്ടുണ്ട്.