ഗോകുലം കേരള എഫ് സിയുടെ പരിശീലകനായി വീണ്ടും ഫെർണാണ്ടൊ വരേല

- Advertisement -

കഴിഞ്ഞ സീസൺ തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായി ഗോകുലം കേരള എഫ് സി വിട്ട പരിശീലകൻ ഫെർണാണ്ടോ വരേല വീണ്ടും ഗോകുകത്തിൽ തിരികെ എത്തി. മുഖ്യ പരിശീലകനായി തന്നെയാണ് വരേലയുടെ തിരിച്ചുവരവ്. 2018ലെ കേരള പ്രീമിയർ ലീഗിലും, AWES കപ്പിലും ഗോകുലം എഫ് സിയെ നയിച്ചിരുന്നത് വരേല ആയിരുന്നു. എന്നാൽ വളർവ്‌കുറച്ച് കാലം കൊണ്ട് തന്നെ കാരണങ്ങൾ എന്തെന്ന് വ്യക്തമാക്കാതെ വരേല ക്ലബ് വിടുക ആയിരുന്നു.

സ്പാനിഷ് പരിശീലകനായ വരേലയുടെ ആദ്യത്തെ മുഖ്യപരിശീലക വേഷമായിരുന്നു ഗോകുലം എഫ് സിയിലേത്. അർജന്റീന സ്വദേശിയാണ് എങ്കിലും സ്പെയിനിലാണ് വരേല വളർന്നത്. സ്പാനിഷ് പാസ്പോർട്ട് ഹോൾഡറായ അദ്ദേഹം ബാഴ്സലോണയിൽ വെച്ച് യുവേഫ പ്രൊ ലൈസൻസും കോച്ചിംഗിൽ സ്വന്തമാക്കിയിട്ടുണ്ട്.

ഫുട്ബോൾ ഇന്റലിജൻസ് എന്നൊരു പുസ്തകവും കോച്ചിംഗിൽ ഇദ്ദേഹം എഴുതിയിട്ടുണ്ട്. ആർ സി ഡി എസ്പാനിയോൾ ക്ലബിൽ പരിശീലകരുടെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി സ്പാനിഷ് ക്ലബുകൾക്കൊപ്പവും കാറ്റലൻ ക്ലബുകൾക്കൊപ്പവും ഫെർണാണ്ടോ സഹകരിച്ചിട്ടുണ്ട്.

ഗോകുകത്തിലേക്ക് തിരികെ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും മുമ്പ് ക്ലബ് വിട്ട് പോകേണ്ടി വന്നത് ചില വ്യക്തിപരമായ ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടായത് കൊണ്ടാണെന്നും വരേല പറഞ്ഞു. ഡ്യൂറണ്ട് കപ്പായിരിക്കും വരേലയുടെ കീഴിലെ ഗോകുലത്തിന്റെ ആദ്യ ടൂർണമെന്റ്.

Advertisement