സലായും അലിസണും വൈകും, പ്രീസീസൺ ടൂറിൽ ചേരില്ല

- Advertisement -

ലിവർപൂളിന്റെ നാല് പ്രധാന താരങ്ങൾ പ്രീസീസൺ ടൂറിൽ ലിവർപൂളിനൊപ്പം ചേരില്ല എന്ന് ക്ലോപ്പ് വ്യക്തമാക്കി. കോപ അമേരിക്കയിലും ആഫ്രിക്കൻ നാഷൺസ് കപ്പിലും പങ്കെടുത്ത സലാ, മാനെ, അലിസൺ, ഫർമീനോ എന്നിവർക്ക് കൂടുതൽ വിശ്രമം വേണ്ടതിനാലാണ് പെട്ടെന്ന് ലിവർപൂളിനൊപ്പം ചേരാത്തത്.

ഇവർ ട്രെയിനിങ് ക്യാമ്പിൽ എത്തും എന്നും അവിടെ നിന്ന് പരിശീലനം നടത്തി ഫിറ്റ്നെസ് വീണ്ടെടുക്കുമെന്നും ക്ലോപ്പ് പറഞ്ഞു. അധിക കാലം ഫുട്ബോളുമായി അകന്ന് നിൽക്കാത്തത് കൊണ്ടു തന്നെ അധികം കഷ്ടപ്പെടാതെ ഇവർക്ക് ഫിറ്റ്നെസ് വീണ്ടെടുക്കാം എന്നും ക്ലോപ്പ് പറഞ്ഞു. കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിന് ഒരാഴ്ച മുമ്പ് ആകും ഈ താരങ്ങൾ ഒക്കെ ട്രെയിനിങ് ക്യാമ്പിൽ എത്തുക.

Advertisement