ഉസ്മാൻ ആഷിഖ് ഗോകുലം എഫ് സിയിൽ തുടരും

ഒറ്റപ്പാലത്തിന്റെ സ്വന്തം ഫോർവേഡ് ഉസ്മാൻ ആഷിഖ് ഗോകുലം എഫ് സി ജേഴ്സിയിൽ തുടരും. താരം ഗോകുലം എഫ് സിയുമായി തന്റെ കരാർ പുതുക്കി. 2017 ജൂലൈയിൽ ക്ലബിക് എത്തിയ ആഷിക് ഉസ്മാന് ഐലീഗിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല എങ്കിലും കെ പി എല്ലിൽ മികച്ച പ്രകടനംകാഴ്ചവെച്ചിരുന്നു.

ഒറ്റപ്പാലം സ്വദേശിയാണ് ഉസ്മാൻ ആഷിഖ്. 2011 സീസണിൽ വിവാ കേരളയിൽ യുവതാരമായി എത്തിയ ഉസ്മാൻ ആഷിഖിനെ കേരളത്തിലെ ഏറ്റവും മികച്ച യുവ ടാലന്റുകളിൽ ഒന്നായായിരുന്നു കണക്കാക്കിയിരുന്നത്. വിവ കേരളയുടെ അവസാനം വരെ‌ വിവയിൽ ഉണ്ടായിരുന്ന ഉസ്മാൻ ആഷിഖ് അതിനു ശേഷം യുണൈറ്റഡ് സ്പോർട്സിലും പൂനെ എഫ് സിയിലും മുഹമ്മദൻസിലും കളിച്ചു. ചെന്നൈ സിറ്റി എഫ് സിക്ക് വേണ്ടിയും ഉസ്മാൻ ബൂട്ടു കെട്ടിയിരുന്നു.

വിവാ കേരളയിൽ ഉണ്ടായിരുന്നപ്പോൾ തന്റെ പരിശീലകനായിരുന്ന ബിനോ ജോർജിന്റെ സാന്നിദ്ധ്യം ആണ് ഉസ്മാനെ ഗോകുലത്തിൽ എത്തിച്ചിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial