സെമി ലക്ഷ്യമാക്കി അയര്‍ലണ്ടിനെതിരെ ഇന്ത്യ, ഇംഗ്ലണ്ടിനു എതിരാളികള്‍ നെതര്‍ലാണ്ട്സ്

ഇന്ന നടക്കുന്ന മൂന്നും നാലും ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഇന്ത്യ അയര്‍ലണ്ടിനെയും ഇംഗ്ലണ്ട് നെതര്‍ലാണ്ട്സിനെയും നേരിടും. ഇന്ത്യ അയര്‍ലണ്ട് മത്സരത്തിലെ വിജയികള്‍ക്ക് സ്പെയിനിനെയും നെതര്‍ലാണ്ട്സ് ഇംഗ്ലണ്ട് മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഓസ്ട്രേലിയയുമാണ് എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും അയര്‍ലണ്ടും ഏറ്റുമുട്ടിയപ്പോള്‍ വിജയം അയര്‍ലണ്ടിനൊപ്പമായിരുന്നു. അന്ന് ഏകപക്ഷീയമായ ഒരു ഗോളിനാണ് അയര്‍ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ യുഎസ്എയ്ക്കെതിരെ സമനില പിടിച്ചെടുത്താണ് ഇന്ത്യ ക്രോസോവര്‍ മത്സരത്തിനു യോഗ്യത നേടിയത്. ക്രോസോവര്‍ മത്സരത്തില്‍ ഇറ്റലിയെ ഏകപക്ഷീയമായ മൂന്ന് ഗോളിനു തകര്‍ത്താണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തുന്നത്. അതേ സമയം ഇംഗ്ലണ്ട് 2-0 എന്ന സ്കോറിനു കൊറിയയെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഉറപ്പാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial