അണ്ടർ 18 ഐലീഗ്, ഐസാളിനെ വീഴ്ത്തി പൂനെ സിറ്റി ഫൈനലിൽ

- Advertisement -

അണ്ടർ 18 ഐലീഗിൽ പൂനെ സിറ്റി ഫൈനലിൽ. ഇ‌ന്ന് വൈകിട്ട് നടന്ന രണ്ടാം സെമി പോരാട്ടത്തിൽ ഐസാൾ എഫ് സി തോൽപ്പിച്ചാണ് പൂനെ സിറ്റി ഫൈനലിലേക്ക് എത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരു‌ന്നു പൂനെയുടെ വിജയം. കളിയുടെ 23ആം മിനുട്ടിൽ നിഖിൽ പ്രഭുവും 90ആം മിനുട്ടിൽ അഖിൽ റാവതുമാണ് പൂനെയ്ക്കായി ഗോൾ നേടിയത്‌. ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയതും ഗോൾ കീപ്പർ ചുവപ്പ് കാർഡ് കിട്ടി പുറത്തു പോയതുമാണ് ഐസാളിന് തിരിച്ചടിയായത്.

ഫൈനലിൽ മിനേർവ പഞ്ചാബിനെയാണ് പൂനെ സിറ്റി നേരിടുക. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ എഫ് സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചായിരുന്നു മിനേർവയുടെ ഫൈനൽ പ്രവേശനം. ഫെബ്രുവരി 8നാകും ഫൈനൽ നടക്കുക.

Advertisement