ഇന്ത്യക്ക് പിന്നിൽ അണിനിരന്നതിന് മഞ്ഞപ്പടയ്ക്ക് എ എഫ് സി അംഗീകാരം

- Advertisement -

ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് നൽകിയ പിന്തുണയ്ക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ ആയ മഞ്ഞപ്പടയ്ക്ക് എ എഫ് സിയുടെ അംഗീകാരം. ഏഷ്യാ കപ്പ ഇന്ത്യയുടെ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ സജീവമായി മഞ്ഞപ്പട ഉണ്ടായിരുന്നു. ബാന്നറുകളും ചാന്റ്സുമായി നിറഞ്ഞു നിന്ന മഞ്ഞപ്പടയ്ക്ക് ടൂർണമെന്റ് മികച്ചതാക്കാൻ സഹായിച്ചതിനാണ് എ എഫ് സി പ്രത്യേക പുരസ്കാരം നൽകിയത്.

മഞ്ഞപ്പടയുടെ ദുബായ് വിങ്ങിനാണ് അംഗീകാരം ലഭിച്ചത്. ഈ പുരസ്കാരത്തിന് തങ്ങളുടെ ഒപ്പം ഉള്ള മുഴുവൻ ഫുട്ബോൾ സ്നേഹികൾക്കും മഞ്ഞപ്പട നന്ദി പറഞ്ഞു‌. ഇന്ത്യൻ ടീമിനെ പിന്തുണയ്ക്കുന്നതിൽ സന്തോഷം മാത്രമെ ഉള്ളൂ എന്നും എന്നും അത് ചെയ്യുമെന്നും മഞ്ഞപ്പട പറഞ്ഞു‌. പുരസ്കാരം തന്ന എഫ് സി ക്കും മഞ്ഞപ്പട നന്ദി പറഞ്ഞു. ഈ പുരസ്കാരം പ്രചോദനമാണെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement