ജൂനിയർ ലീഗ്; ജമ്മു കാശ്മീരിനെ ഗോളിൽ മുക്കി ഗോകുലത്തിന്റെ കുട്ടികൾ!!

- Advertisement -

അണ്ടർ 15 ദേശീയ ലീഗായ ജൂനിയർ ലീഗിന്റെ പ്ലേ ഓഫ് റൗണ്ടിൽ ഗോകുലത്തിന് വമ്പൻ വിജയത്തോടെ തുടക്കം. ഇന്ന് പ്ലേ ഓഫിലെ ഗ്രൂപ്പ് ബിയിൽ നടന്ന പോരാട്ടത്തിൽ ജമ്മു കാശ്മീർ ഫുട്ബോൾ അക്കാദമിയെ നേരിട്ട ഗോകുലം കേരള എഫ് സി എതിരില്ലാത്ത ആറു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്‌. തികച്ചു ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. ആദ്യ പകുതിയിൽ തന്നെ അഞ്ചു ഗോളുകൾക്ക് ഗോകുലം കേരള എഫ് സി മുന്നിൽ എത്തിയിരുന്നു.

ഇരട്ട ഗോളുകളുമായി നന്ദു ആണ് ഇന്ന് ഗോളടിയിൽ മുന്നിൽ നിന്നത്. ഇനാസ്, ഹാവോകിപ്, ഹസൻ, മുന്ന എന്നിവരാണ് ഗോകുലത്തിന്റെ ഇന്നത്തെ മറ്റു സ്കോറേഴ്സ്. ഇന്നത്തെ ഗോളുകളോടെ ജൂനിയർ ലീഗിന്റെ ഈ സീസണിൽ ഇനാസിന് 9 ഗോളുകളും ഹാവോകിപിന് 7 ഗോളുകളുമായി. അടുത്ത മത്സരത്തിൽ മെയ് 16ന് ഗോകുലം കേരള എഫ് സി ഡെൽഹി ഡൈനാമോസിനെ നേരിടും.

Advertisement