അണ്ടർ 18 ഐലീഗ്, എഫ് സി ഗോവ സെമിയിൽ

Newsroom

അണ്ടർ 18 ഐലീഗിലെ ആദ്യ സെമി എഫ് സി ഗോവ ഉറപ്പിച്ചു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ സായി ഗുവാഹത്തിയെ തോൽപ്പിച്ചാണ് എഫ് സി ഗോവ സെമിയിൽ കടന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു എഫ്സി ഗോവയുടെ വിജയം. ഗോവയ്ക്കായി ഡിഫൻഡർ ഡോയൽ ആൽവേസ് ഇരട്ട ഗോളുകൾ നേടി. 13, 78 മിനുട്ടുകളിൽ ആയിരു‌ന്നു ആൽവേസിന്റെ ഗോൾ. ആൽവേസിനെ കൂടാതെ ജൊവിറ്റോ ആണ് ഗോവയ്ക്കായി ഗോൾ നേടിയത്. ഷാനോ ആണ് സായിയുടെ ആശ്വാസ ഗോൾ നേടിയത്.

ഇന്ന് വൈകിട്ട് നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ പൂനെ സിറ്റി ഈസ്റ്റ് ബംഗാളിനെ നേരിടും.