ആഴ്‌സണലിലെ എമരിയുടെ പ്രകടനത്തെ പുകഴ്ത്തി പെപ് ഗാർഡിയോള

ആഴ്‌സണലിനെ മുന്നോട്ട് കൊണ്ടുപോവാൻ ഉനൈ എമരി പൊരുതുകയാണ് എന്നു പറഞ്ഞു പെപ് ഗാർഡിയോള. ഇന്ന് എമിറേറ്റ്സിൽ നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി – ആഴ്‌സണൽ പോരാട്ടത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പെപ്‌. ഇതിനിടെ ആണ് എമരിയെ പുകഴ്ത്തി പെപ് സംസാരിച്ചത്.

“എമരി മത്സരത്തിന് മുൻപ് വളരെ തയ്യാറെടുപ്പുകൾ നടത്തുന്ന ഒരു മാനേജർ ആണ്, അദ്ദേഹത്തിന്റെ കൂടെ ഒരു ക്ലബിൽ ജോലി ചെയ്തിട്ടില്ല എങ്കിലും പുറത്തു നിന്ന് വീക്ഷിക്കാറുണ്ടായിരുന്നു. അദ്ദേഹം ഒരു പോരാളിയാണ്. ആഴ്‌സണലിൽ അദ്ദേഹം മികച്ച രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് ” പെപ് പറഞ്ഞു.

സ്പൈനിലും ഇംഗ്ലണ്ടിലുമായി 11 തവണ പെപും എമരിയും നേർക്കു നേർ വന്നിട്ടുണ്ട്, പക്ഷെ ഒരിക്കൽ പോലും പെപിന്റെ ടീമിനെ തോൽപ്പിക്കാൻ എമരിക് കഴിഞ്ഞിട്ടില്ല.

“ഇംഗ്ലണ്ടിൽ പുതുതായി എത്തുന്ന ഒരാൾക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ല, പക്ഷെ എമരി മികച്ച രീതിയിൽ ആഴ്‌സണലിനെ മുന്നോട്ട് കൊണ്ടു പോയിട്ടുണ്ട്” പെപ് കൂട്ടിച്ചേർത്തു.

Previous articleഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍
Next articleഅണ്ടർ 18 ഐലീഗ്, എഫ് സി ഗോവ സെമിയിൽ