ട്രാവു എഫ് സിയുടെ മിഡ്‌ഫീൽഡർ കൃഷ്ണാനന്ദ ഇനി ഗോകുലത്തിൽ കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്, ജൂൺ 25: ഗോകുലം കേരള എഫ് സി ട്രാവു എഫ് സിയുടെ മിഡ്‌ഫീൽഡർ കൃഷ്ണനന്ദയുമായി കരാറിലെത്തി. കഴിഞ്ഞ രണ്ടുവർഷവും മണിപ്പൂർ ക്ലബായ ട്രാവു എഫ് സിക്കു വേണ്ടി ഐ ലീഗ് കളിച്ചിട്ടുണ്ട് ഇരുപത്തിയഞ്ചു വയസുള്ള കൃഷ്നാനന്ദ.

മണിപ്പുർ ക്ലബ്ബിനു വേണ്ടി കൃഷ്ണാനന്ദ വലതു-ഇടതു വിങ്ങുകളിലും, മധ്യനിരയിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട്. കൂടാതെ രണ്ടു സീസണിൽ മൂന്നു ഗോളും രണ്ടു അസിസ്റ്റും നേടിയിട്ടുണ്ട്. ഗോകുലത്തിന്റെ ഇറ്റാലിയൻ പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നീസയുടെ ആക്രമണ ഫുട്ബോളിന് അനിയോജ്യമായ കളിക്കാരനാണ് കൃഷ്ണാനന്ദ.

“ഐ ലീഗ് ചാമ്പ്യന്മാരുടെ കൂടെ കളിക്കുവാൻ കഴിയുന്നതിൽ വളരെയധികം സന്തോഷം ഉണ്ട്. ഗോകുലത്തിനു ഒപ്പം ചേർന്ന് കൂടുതൽ കിരീടങ്ങൾ നേടുവാൻ കഴിയുമെന്നാണ് കരുതുന്നത്,” കൃഷ്ണാനന്ദ പറഞ്ഞു.

“കഴിഞ്ഞ രണ്ടു വർഷമായി ഞങ്ങൾ കൃഷ്ണാനന്ദയുടെ കളി വീക്ഷിക്കുന്നുണ്ടായിരുന്നു. ഗോകുലത്തിന്റെ കേളി ശൈലിക്ക് അനിയോജ്യമായ കളിക്കാരനാണ് കൃഷ്ണനന്ദ,” ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.