ബംഗാളിനായി സന്തോഷ് ട്രോഫിയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച മധ്യനിര താരം തന്മോഉ ഘോഷ് ഗോകുലം കേരളയിൽ എത്തി. 29കാരനായ താരം ഗോകുലം കേരളയിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചു. ഈസ്റ്റ് ബംഗാൾ അക്കാദമിയിലൂടെ വളർന്നു വന്ന തന്മോയ് ഘോഷ് കൊൽക്കത്തയിൽ തന്നെയാണ് തന്റെ കരിയർ ഇതുവരെ ചിലവഴിച്ചത്. താരം മുമ്പ് യുണൈറ്റഡ് സ്പോർട്സുനായും ഉവാരി ക്ലബ് ഓഫ് കൊൽക്കത്തയ്ക്ക് ആയുൻ കളിച്ചിട്ടുണ്ട്.