സെവിയ്യയുടെ അഗസ്റ്റിൻസൺ ഇനി ആസ്റ്റൺ വില്ലയിൽ

Newsroom

20220711 234017

ലുഡ്‌വിഗ് അഗസ്റ്റിൻസണിനെ ആസ്റ്റൺ വില്ല സ്വന്തമാക്കി. ഒരു സീസൺ നീണ്ടു നിൽക്കുന്ന ലോൺ കരാറിൽ ആണ് സെവിയ്യയിൽ നിന്ന് അഗസ്റ്റിൻസൺ ആസ്റ്റൺ വില്ലയിൽ എത്തുന്നത്. ലോണിന് അവസാനം താരത്തെ വില്ലക്ക് വാങ്ങാനും ആകും. 4.5 മില്യൺ നൽകിയാൽ താരത്തെ വാങ്ങാൻ ആസ്റ്റൺ വില്ലക്ക് ആകും.

കഴിഞ്ഞ സീസണിൽ സെവിയ്യയിൽ എത്തിയ താരം അവിടെ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. മുമ്പ് വെർഡർ ബ്രമന്റെ താരമായിരുന്നു. ലെഫ്റ്റ് ബാക്കായ അഗസ്റ്റിൻസൺ സ്വീഡിഷ് ദേശീയ ടീമിനായി 46 മത്സരങ്ങളും കളിച്ചിട്ടുണ്ട്.