ഐ ലീഗ് ക്ലബുകളുമായി ചർച്ചക്ക് തയ്യാർ എന്ന് എ ഐ എഫ് എഫ്

- Advertisement -

ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധികൾ അവസാനിക്കാൻ സാധ്യത. എ ഐ എഫ് എഫിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സൂപ്പർ കപ്പിൽ നിന്ന് വിട്ടു നിൽക്കുന്ന ക്ലബുകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എ ഐ എഫ് എഫ് അറിയിച്ചു. ഏപ്രിലിൽ ആകും ചർച്ച‌. ഏപ്രിൽ 10നും 15നും ഇടയ്ക്കുള്ള ഒരു തീയതി ഇതിനായി ഉറപ്പിക്കും എന്നും പ്രഫുൽ പട്ടേൽ അറിയിച്ചു.

ഐലീഗിന്റെ ഭാവി സുരക്ഷയിൽ അല്ല എന്നതിനാൽ 9 ഐ ലീഗ് ക്ലബുകൾ എ ഐ എഫ് എഫിന് പരാതി നൽകുകയും സൂപ്പർ കപ്പിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇതുവരെ നടന്ന സൂപ്പർ കപ്പ് യോഗ്യത മത്സരങ്ങളിൽ ഐലീഗ് ക്ലബുകൾ കളിച്ചിരുന്നില്ല. എന്നാൽ ഇനി അങ്ങോട്ട് സൂപ്പർ കപ്പിൽ കളിക്കണമെന്ന് പ്രഫുൽ പട്ടേൽ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങൾ കിണ്ട് ഫുട്ബോളിന് നഷ്ടമുണ്ടാകരുത് എന്നും അദ്ദേഹം പറഞ്ഞു. പ്രഫുൽ പട്ടേലിന്റെ ചർച്ചയ്ക്ക് തയ്യാർ എന്ന ആവശ്യത്തോടെ ഇതുവരെ ഐലീഗ് ക്ലബുകൾ പ്രതികരിച്ചിട്ടില്ല.

Advertisement