“സോൾഷ്യാറിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാറ്റാൻ സമയം നൽകണം” വെസ് ബ്രൗൺ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാറിന് സമയം നൽകണം എന്നും ഇപ്പോഴുള്ള മോശം ഫലങ്ങൾ നോക്കി അദ്ദേഹത്തെ പുറത്താക്കരുത് എന്നും നുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ വെസ് ബ്രൗൺ‌. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയും കളിച്ചിട്ടുള്ള ബ്രൌൺ മാഞ്ചസ്റ്റർ യുണൈറ്റഡ് ശരിയായ പാതയിലാണെന്ന് വിശ്വസിക്കുന്നു.

ഒലെ ഗണ്ണാർ സോൽഷ്യാർ യുണൈറ്റഡിന്റെ പഴയ മൂല്യങ്ങൾ തിരികെ കൊണ്ടുവരികയാണ്. യുണൈറ്റഡിലെ യുവതാരങ്ങളുടെ വളർച്ചയൊക്കെ ഇതാണ് കാണിക്കുന്നത് എന്ന് ബ്രൗൺ പറഞ്ഞു. മറ്റന്നാൾ നടക്കുന്ന മത്സരത്തിൽ ലിവർപൂളിനെ പരാജയപ്പെടുത്താനുള്ള കഴിവ് യുണൈറ്റഡിന് ഉണ്ട് എന്നും ബ്രൗൺ പറയുന്നു. ഈ സീസണിൽ യുണൈറ്റഡിനെ മാത്രമാണ് ലീഗിൽ ലിവർപൂളിന് തോൽപ്പിക്കാൻ ആവാതിരുന്നത്.

Advertisement