മുൻ ഇന്ത്യൻ പരിശീലകൻ ഇനി മിനേർവ പഞ്ചാബിന്റെ അമരത്ത്

- Advertisement -

മുൻ ഇന്ത്യൻ പരിശീലകനായ സുഖ്വീന്ദർ സിംഗ് ഇനി മിനേർവ പഞ്ചാബിന്റെ തന്ത്രങ്ങൾ മെനയും. മിനേർവ പഞ്ചാബിന്റെ ടെക്നിക്കൽ ഡയറക്ടറായാണ് സുഖ്വീന്ദർ സിംഗ് നിയമിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മാസം മിനേർവയുടെ ഹെഡ്കോച്ച് സ്ഥാനത്ത് നിന്ന് കൊഗെൻ സിംഗ് സ്ഥാനം ഒഴിഞ്ഞിരുന്നു‌. ഇപ്പോൾ ടീം കോച്ചായുള്ള സച്ചിൻ ബദാദേയ്ക്ക് ഒപ്പം ചേർന്നാകും സുഖ്വീന്ദർ സിങ് പ്രവർത്തിക്കുക.

മുമ്പ് ഇന്ത്യൻ ടീമിന്റെ പരിശീലകനായിട്ടുള്ള സുഖ്വീന്ദർ സിംഗ് ഇന്ത്യൻ അണ്ടർ 23 ടീമിനെ 2009ലും ഇന്ത്യൻ സീനിയർ ടീമിനെ 1998ലും സാഫ് ചാമ്പ്യന്മാരാക്കിയിട്ടുണ്ട്. ജെ സി ടി, ചർച്ചിൽ ബ്രദേഴ്സ്, ഇന്ത്യൻ ആരോസ് എന്നീ ടീമുകളെയും സുഖ്വീന്ദർ സിംഗ് മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്. ജെ സി ടിക്ക് ഒപ്പം അദ്ദേഹം 1996-97ൽ ദേശീയ ഫുട്ബോൾ ലീഗ് കിരീടവുൻ നേടിയിരുന്നു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement