സുദേവ എഫ് സിക്ക് പുതിയ ലോഗോയും പേരും

20201029 225653
- Advertisement -

ഐലീഗിലേക്ക് എത്തുന്ന സുദേവ എഫ് സി പുതിയ ലോഗോ പുറത്തിറക്കി. ഇന്നലെയാണ് പുതിയ ലോഗോ പുറത്തിറക്കിയത്. സുദേവ എഫ് സിയുടെ പേര് ഇനി സുദേവ ഡെൽഹി എഫ് സി എന്നുമായിരിക്കും. ഡെൽഹി ഉപ മുഖ്യമന്ത്രി മനിഷ് സിസോദിയ ആണ് ലോഗോ പ്രകാശനം ചെയ്തത്. ഡെൽഹിയിൽ നിന്നുള്ള ഏക ഐ ലീഗ് ക്ലബാണ് സുദേവ.

ഡൽഹി ക്ലബായ സുദേവ എഫ് സിക്ക് ഇത്തവണ ഐ ലീഗിലേക്ക് നേരിട്ട പ്രവേശനം ലഭിച്ചതായിരുന്നു. മോഹൻ ബഗാൻ ഐ ലീഗ് വിടുന്ന ഒഴിവിൽ ആണ് സുദേവ ഐ ലീഗിൽ എത്തിയത്. മികച്ച അക്കാദമി ഉള്ള സുദേവ എഫ് സി ദേശീയ യൂത്ത് ലീഗുകളിൽ അവസാന വർഷങ്ങളിൽ മികവ് തെളിയിച്ചിരുന്നു. 2014ൽ ആരംഭിച്ച ക്ലബ് നേരത്തെ സെക്കൻഡ് ഡിവിഷൻ ഐ ലീഗിലും കളിച്ചിട്ടുണ്ട്. ഡെൽഹി അംബേദ്കർ സ്റ്റേഡിയമാകും സുദേവയുടെ ഹോം ഗ്രൗണ്ട്‌.

Advertisement