സുദേവയും ഗോകുലത്തിന് മുന്നിൽ വീണു, കേരള ശക്തികൾ ലീഗിൽ രണ്ടാമത്

20210223 180140
- Advertisement -

ഐലീഗിൽ ഗോകുലം അവരുടെ ഗംഭീര പ്രകടനം തുടരുകയാണ്‌. ലീഗിൽ ഒരു വിജയം കൂടെ നേടി ലീഗിന്റെ ആദ്യ ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം എന്ന ഗോകുലത്തിന്റെ പ്രതീക്ഷ ക്ലബ് നിലനിർത്തി. ഇന്ന് സുദേവയെ നേരിട്ട ഗോകുലം കേരള മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഗോകുലം കേരളയെ തോൽപ്പിച്ചത്. തീർത്തും ആധിപത്യം പുലർത്തിയ പ്രകടനമായിരുന്നു ഗോകുലം കേരള നടത്തിയത്.

അവസരങ്ങൾ മുതലെടുത്തിരുന്നു എങ്കിൽ ഇതിനേക്കാൾ വലിയ മാർജിനിൽ ഗോകുലം കേരളയ്ക്ക് വിജയിക്കാമായിരുന്നു. രണ്ടാം പകുതിയിൽ 68ആം മിനുട്ടിലാണ് ഗോകുലത്തിന്റെ ഗോൾ വന്നത്. ആന്റ്വിയുടെ ക്രോസ് അഡ്ജ വലയിൽ എത്തിക്കുക ആയിരുന്നു. ഈ വിജയം ഗോകുലം കേരളയെ 9 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തിച്ചു. 17 പോയിന്റുള്ള റിയൽ കാശ്മീർ ആണ് ഒന്നാമത്. ഇനി ഒരു മത്സരം മാത്രമാണ് ലീഗിന്റെ ആദ്യ ഘട്ടത്തിൽ ശേഷിക്കുന്നത്. ആദ്യ ആറു സ്ഥാനങ്ങളിൽ എത്തുന്നവർ ലീഗ് കിരീടത്തിനായും ബാക്കിയുള്ളവർ റിലഗേഷൻ ഒഴിവാക്കാനും പോരിനിറങ്ങും.

Advertisement