സുദേവയെ ഐ ലീഗിൽ പരിശീലിപ്പിക്കാൻ വേണ്ടി ഭൂട്ടാൻ പരിശീലകൻ

Newsroom

ആദ്യമായി ഐലീഗിൽ കളിക്കുന്ന സുദേവ എഫ് സി അവരുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. ഭൂട്ടാനീസ് സ്വദേശിയായ ചെഞ്ചോ ഡോർജി ആണ് സുദേവയുടെ പരിശീലകനായി ചുമതലയേറ്റത്. അവസാന വർഷം സുദേവയുടെ ടെക്നിക്കൽ ഡയറക്ടറായി പ്രവർത്തിച്ച വ്യക്തിയാണ് ചെഞ്ചോ. എ എഫ് സി എ ലൈസൻസ് ഉള്ള പരിശീലകനാണ്. ഇന്ത്യയിൽ ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ ഭൂട്ടാനീസ് പരിശീലകൻ ആകും ചെഞ്ചോ.

പന്ത്രണ്ട് വർഷത്തോളം ഭൂട്ടാന്റെ യുവ ടീമുകളുടെ പരിശീലകനായിരുന്നു ചെഞ്ചോ. സാഫ് കപ്പിൽ ഭൂട്ടാന്റെ അണ്ടർ 16 ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്‌. ഇംഫാൽ സിറ്റിയുടെ യുവ ടീമിനെ പരിശീലിപ്പിച്ചായിരുന്നു ചെഞ്ചോ ഇന്ത്യയിൽ ആദ്യം എത്തിയത്.