ഇംഗ്ലണ്ടിൽ ആരാധകർ മടങ്ങി എത്തുന്നത് ഇനിയും വൈകും

- Advertisement -

ഇംഗ്ലണ്ടിലെ ഫുട്ബോൾ ക്ലബുകൾക്കും മറ്റു കായിക ടീമുകൾക്കും വലിയ തിരിച്ചടി.ആരാധകരെ അടുത്ത് ഒന്നും ഗ്യാലറിയിലേക്ക് തിരികെ കൊണ്ട് വരാൻ സാധിക്കില്ല എന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് അറിയിച്ചു. കൊറോണ വൈറസ് വീണ്ടും ശക്തമായ രീതിയിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആരാധകർക്ക് പ്രവേശനം നൽകേണ്ടതില്ല എന്ന് ഗവണ്മെന്റ് തീരുമാനിച്ചത്.

ചാമ്പ്യൻഷിപ്പ് ക്ലബുകളിൽ പരീക്ഷണടിസ്ഥനത്തിൽ കുറച്ച് ആരാധകരെ കഴിഞ്ഞ ആഴ്ച പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അത് ഇനി തുടരേണ്ടതില്ല എന്ന് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത ആറ് മാസത്തേക്ക് എങ്കിലും ആരാധകർ ഉണ്ടാവില്ല എന്നാണ് ഗവണ്മെന്റ് നൽകുന്ന സൂചന. ഇനിയും ആരാധകർ മടങ്ങി എത്തിയില്ല എങ്കിൽ അത് പല ക്ലബുകൾക്ക് വലിയ സാമ്പത്തിക ബാധ്യത നൽകും. ഇംഗ്ലണ്ടിലെ ചെറിയ ക്ലബുകൾ ഒക്കെ ടിക്കറ്റ് വരുമാനത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. അത് ഇല്ലാതായതോടെ പല ക്ലബുകളും ഇപ്പോൾ തന്നെ വലിയ പ്രതിസന്ധിയിലാണ്.

Advertisement