വിജയത്തോടെ ശ്രീനിധി ഡെക്കാന് ഐ ലീഗിൽ മൂന്നാം സ്ഥാനം

20220514 124313

ഐ ലീഗിലെ തങ്ങളുടെ ആദ്യ സീസണിൽ തന്നെ മൂന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ശ്രീനിധി ഡെക്കാൻ. ഇന്ന് ചർച്ചിൽ ബ്രദേഴ്സിനെ ആണ് ശ്രീനിധി ഡെക്കാൻ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ശ്രീനിധിയുടെ വിജയം. ഇന്നലെ ഇടിമിന്നൽ കാരണം പകുതിക്ക് നിർത്തിയ മത്സരം ഇന്ന് ഉച്ചയ്ക്ക് പുനരാരംഭിക്കുക ആയിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലാൽറൊമാവിയ ആണ് ശ്രീനിധിക്കായി വിജയ ഗോൾ നേടിയത്.

ഈ വിജയത്തോടെ ശ്രീനിധി ലീഗിൽ മൂന്നാം സ്ഥാനം ഉറപ്പാക്കി. 18 മത്സരങ്ങളിൽ നിന്ന് 32 പോയിന്റാണ് ശ്രീനിധി നേടിയത്. ചർച്ചിൽ ബ്രദേഴ്സ് 30 പോയിന്റുമായി നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.