സെക്കൻഡ് ഡിവിഷൻ; കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല വിജയം

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല വിജയം. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീം ഇന്ന് സൗത്ത് യുണൈറ്റഡിനെ ആണ് പരാജയപ്പെടുത്തിയത്‌. സെക്കൻഡ് ഡിവിഷണിൽ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയമാണ് ഇത്. തികച്ചും ഏകപക്ഷീയമായ മത്സമായിരുന്നു ഇന്ന് നടന്നത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

17ആം മിനുട്ടിൽ മുഹമ്മദ് ഈഷയും 44ആം മിനുട്ടീൽ നൊങ്ഡമ്പ നയോറമും ഗോളുകൾ നേടിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ മികച്ച പൊസിഷനിൽ എത്തിച്ചു. രണ്ടാം പകുതിയിൽ അമിത് ടുഡുവിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് സൗത്ത് യുണൈറ്റഡ് തിരിച്ചുവരാം എന്ന പ്രതീക്ഷ കൊണ്ടു വന്നു എങ്കിലും മൂന്നാം ഗോൾ നേടി കളി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. പ്രഗ്യാൻ സുന്ദർ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടിയത്.

മൂൻ മത്സരങ്ങളിൽ നിന്ന് നാലു പോയന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.

Previous articleഐപിഎല്‍ ഉദ്ഘാടന പരിപാടിയുടെ തുക ജവാന്മാരുടെ കുടുംബത്തിനു കൈമാറും
Next articleഅജാസ് പട്ടേലിനു പകരം ടോഡ് ആസ്ട്‍ലേ, ന്യൂസിലാണ്ട് ടെസ്റ്റ് സ്ക്വാഡ് അറിയാം