കോഴിക്കോടുകാരൻ ലിയോൺ അഗസ്റ്റിന് ഇരട്ടഗോൾ, ബെംഗളൂരുവിന് ചരിത്ര വിജയം

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ ബെംഗളൂരു എഫ് സിക്ക് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. ഇന്ന് ബെംഗളൂരുവിൽ വെച്ച് നടന്ന മത്സരത്തിൽ ഹിന്ദുസ്ഥാൻ എഫ് സിയെ ആണ് ബെംഗളൂരു തകർത്തത്. എതിരില്ലാത്ത എട്ടു ഗോളുകൾക്കായിരുന്നു ബെംഗളൂരു വിജയം. ബെംഗളൂരുവിനായി ഇന്ന് മലയാളി താരം ലിയോൺ അഗസ്റ്റിനാണ് താരമായത്.

ലിയോൺ ഇന്ന് ഇരട്ട ഗോളുകൾ നേടി. ലിയോണെ കൂടെതെ പരാഗും ഇരട്ട ഗോളുകൾ നേടി. മൈറൻ, ഇമാനുവൽ, സെയ്ദ് എന്നിവരാണ് ബെംഗളൂരുവിന്റെ മറ്റു സ്കോറോഴ്സ്. ഗ്രൂപ്പിലെ ബെംഗളൂരുവിന്റെ തുടർച്ചയായ മൂന്നാം ജയമായിരുന്നു ഇത്. 9 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ബെംഗളൂരു ഇപ്പോൾ ഉള്ളത്.

ഗ്രൂപ്പ് എയിൽ നടന്ന മറ്റൊരു മത്സരത്തിൽ ലോൺസ്റ്റാർ കാശ്മീർ ARA എഫ് സിയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലോൺസ്റ്റാറിന്റെ വിജയം. മൂൻ വിജയുമായി ലോൺസ്റ്റാർ ഗ്രൂപ്പിൽ മൂന്നാമത് എത്തി.

Advertisement