സെക്കൻഡ് ഡിവിഷൻ; ജംഷദ്പൂരിന് തുടർച്ചയായ മൂന്നാം തോൽവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ ജംഷദ്പൂർ എഫ് സി റിസേർവ്സിന് വീണ്ടും പരാജയം. ഗ്രൂപ്പ്സിയിൽ ഇന്ന് നടന്ന മത്സരത്തിൽ എ ടി കെ റിസേർവ്സ് ആണ് ജംഷദ്പൂരിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എ ടി കെയു വിജയം. യുമ്നം ഗോപിയും ഷിമ്ര്രായിയുമാണ് എ ടി കെയ്ക്കായി ഗോളുകൾ നേടിയത്. ജംഷദ്പൂരിന്റെ തുടർച്ചയായ മൂന്നാം പരാജയമാണിത്. ഇന്നത്തെ ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായി എ ടി കെ കൊൽക്കത്ത ഗ്രൂപ്പിൽ ഒന്നാമത് എത്തി.