സമനിലയിൽ ചർച്ചിൽ മൊഹമ്മദൻസ് പോരാട്ടം

Newsroom

ഐലീഗിൽ ഇത്തവണ കിരീട പ്രതീക്ഷകൾ ഉള്ള ചർച്ചിൽ ബ്രദേഴ്സും മൊഹമ്മദൻസും നേർക്കുനേർ വന്ന മത്സരം സമനിലയിൽ അവസാനിച്ചു. ഇന്ന് കൊൽക്കത്തയിൽ നടന്ന പോരാട്ടം ഗോൾ രഹിതമായാണ് അവസാനിച്ചത്. രണ്ടു ടീമുകൾക്കും അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ന് ആയില്ല. കിട്ടിയ അവസരങ്ങൾ ആണെങ്കിൽ ലക്ഷ്യത്തിൽ എത്തിയതുമില്ല. സമനിലയിൽ പിരിഞ്ഞതോടെ ലീഗിൽ ഇരു ടീമുകളും രണ്ട് മത്സരത്തിൽ നിന്ന് നാലു പോയിന്റ് എന്ന നിലയിലാണ് ഉള്ളത്. ലീഗിന്റെ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഉള്ളത് ഈ ക്ലബുകൾ തന്നെയാണ്.