കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മികവിൽ സുദേവയ്ക്ക് ആദ്യ വിജയം

20210114 224632
- Advertisement -

ഐലീഗിലെ തങ്ങളുടെ ആദ്യ വിജയം സുദേവ എഫ് സി സ്വന്തമാക്കി. ഇന്ന് ഇന്ത്യൻ ആരോസിനെ ആണ് സുദേവ തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഐ ലീഗിലെ പുതിയ ടീമിന്റെ വിജയം. കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ സുദേവയിൽ കളിക്കുന്ന മഹേഷിന്റെയും ഹൈബർലോങ് ഖർപ്പന്റെയും മികവിലായിരുന്നു സുദേവയുടെ വിജയം.

മത്സരത്തിന്റെ നാൽപ്പതാം മിനുട്ടിൽ കീൻ ലൂയിസ് ആണ് സുദേവയുടെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ മഹേഷ് സിങ് ലീഡ് ഇരട്ടിയാക്കി. 66ആം മിനുട്ടിൽ ആയിരുന്നു ഖാർപന്റെ ഗോൾ. കീൻ ലൂയിസ് എടുത്ത കോർണറിൽ നിന്നായിരുന്നു ആ ഗോൾ. ഖാർപനും മഹേഷും ഐ ലീഗ് സീസൺ അവസാനം വരെയുള്ള ലോൺ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് സുദേവയിൽ എത്തിയത്.

Advertisement