മലയാളി താരം മൊഹമ്മദ് സലാഹ് ഇനി പഞ്ചാബ് എഫ് സിയുടെ ജേഴ്സിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലയാളി ലെഫ്റ്റ് വിങ്ങ് ബാക്ക് മുഹമ്മദ് സലാഹ് ഇനി റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിക്ക് ഒപ്പം ഐ ലീഗ് കളിക്കും. കഴിഞ്ഞ സീസണിൽ ശ്രീനിധി ഡെക്കാന്റെ താരമായിരുന്നു മുഹമ്മദ് സലാ. ശ്രീനിധി ഡെക്കാനായി ഗംഭീര പ്രകടനം തന്നെ സലാ കാഴ്ചവെച്ചിരുന്നു. 15 മത്സരങ്ങളിൽ ശ്രീനിധി ഡെക്കാനായി ഐ ലീഗിൽ സാല ഈ കഴിഞ്ഞ സീസണിൽ കളിച്ചിരുന്നു. ശ്രീനിധി അവരുടെ ആദ്യ സീസണിൽ ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നതും കാണാൻ ആയി.

5 ലക്ഷത്തോളം ട്രാൻസ്ഫർ ഫീ നൽകിയാണ് ശ്രീനിധിയിൽ നിന്ന് സലായെ പഞ്ചാബ് സ്വന്തമാക്കുന്നത്. താരം രണ്ട് വർഷത്തെ കരാറും ഒപ്പുവെക്കും. ഐ ലീഗിലെ തന്നെ ഏറ്റവും കൂടുത വേതനം വാങ്ങുന്ന താരങ്ങളിൽ ഒരാളായി സലാ ഈ നീക്കത്തോടെ മാറും.
Picsart 22 06 19 20 23 09 350
മുമ്പ് രണ്ട് ഘട്ടങ്ങളിലായി ഗോകുലം കേരളക്കായി കളിച്ചിട്ടുള്ള താരമാണ് സലാ. കേരള പ്രീമിയർ ലീഗിൽ അടക്കം മികച്ച പ്രകടനം കാഴ്ചവെക്കാനും സലായ്ക്ക് ആയിരുന്നു.

മണിപ്പൂർ സ്റ്റേറ്റ് ലീഗ് ടീമായ സഗോൽബന്ദ് യുണൈറ്റഡിലും സലാ കളിച്ചിരുന്നു. മണിപ്പൂർ സ്റ്റേറ്റ് ലീഗിൽ കളിക്കുന്ന ആദ്യ മലയാളി ആയിരുന്നു അന്ന് സലാഹ്. 27കാരനായ സലാഹ് മുമ്പ് ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.