വാൾട്ടർ ബെനിറ്റസ് പി എസ് വിയിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒജിസി നീസ് ഗോൾകീപ്പർ വാൾട്ടർ ബെനിറ്റസ് റിവിയേര കരാർ അവസാനിച്ചതോടെ ക്ലബ് വിടാൻ തീരുമാനിച്ചു. സൗജന്യ ട്രാൻസ്ഫറിൽ പിഎസ് കി ഐന്തോവനിൽ ചേരാൻ ആണ് റിവിയേര തീരുമാനിച്ചിരിക്കുന്നത്. ലീഗ് 1 ലെ മികച്ച സീസണിന് ശേഷമാണ് 29കാരൻ ക്ലബ് വിടുന്നത്. കഴിഞ്ഞ സീസണിൽ ഫ്രാൻസിൽ ഏറ്റവും ക്ലീൻ ഷീറ്റുകൾ (14) സൂക്ഷിച്ചത് റിവിയേര ആയിരുന്നു. ടീമിനെ കോൺഫെറൻസ് ലീഗിൽ എത്തിക്കാനും അദ്ദേഹം സഹായിച്ചു.

മുൻ അർജന്റീന U20 ഗോൾകീപ്പർ ബെനിറ്റസ് അടുത്തിടെ ഫ്രഞ്ച് പൗരത്വം നേടിയിരുന്നു എങ്കിലും ഫ്രാൻസ് വിടാൻ തന്നെ തീരുമാനിച്ചു. ഡച്ച് ടീമായ PSVയിൽ ഈ ആഴ്ച തന്നെ ബെനിറ്റസിന്റെ മെഡിക്കൽ നടക്കും. ചാമ്പ്യൻസ് ലീഗിന്റെ പ്ലേ ഓഫ് റൗണ്ടിൽ പി എസ് വി യോഗ്യത നേടിയിട്ടുണ്ട്.