ഇറ്റലിയിൽ നിന്ന് ഗോകുലത്തിന് ആശംസയുമായി റോമ

- Advertisement -

ഐ ലീഗിൽ പോരാട്ടത്തിന് ഇറങ്ങുന്ന കേരളത്തിന്റെ സ്വന്തം ക്ലബ്ബ് ഗോകുലം എഫ് സി ക്ക് ഇറ്റാലിയൻ വമ്പന്മാരായ എ എസ് റോമയുടെ ആശംസ. അവരുടെ ട്വിറ്റെർ അകൗണ്ട് വഴിയാണ് അവർ പുതിയ സീസണിന് ഇറങ്ങുന്ന ഗോകുലത്തിന് ആശംസ അറിയിച്ചത്.

ട്വിറ്റെറിലൂടെ മുൻപും ഇത്തരം ടീമുകളെ പ്രോത്സാഹിപ്പിച്ചിട്ടുള്ള റോമ അവരുടെ ടീം ഓഫ് ദി ഡേ ട്വീറ്റിലാണ് ഗോകുലത്തെ തങ്ങളുടെ ഫോളോവെഴ്സിന് പരിചയപ്പെടുത്തിയത്. റോമയിൽ നിന്ന് സ്വാധീനം ഉൾകൊണ്ടിട്ടുള്ള ഇന്ത്യൻ യുവ ക്ലബ്ബ് എന്നും ദേശീയ തലത്തിൽ വനിതാ ടീമുള്ള അപൂർവ്വ ക്ലബ്ബ് എന്നുമാണ് റോമ ഗോകുലത്തെ വിശേഷിപ്പിച്ചത്. റോമയുടെ ജേഴ്സിയുമായി ഗോകുലത്തിന്റെ ജേഴ്സിക്കുള്ള സാമ്യം നേരത്തെ ചർച്ചയായിരുന്നു.

നേരത്തെ കേരളം പ്രളയം നേരിട്ട സമയത്ത് പിന്തുണ അറിയിച്ച റോമ ഒരു മത്സരത്തിൽ അവരുടെ താരങ്ങൾ അണിഞ്ഞ ജേഴ്സി ലേലം ചെയ്ത തുക ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയിരുന്നു.

Advertisement