റോബിൻ സിംഗ് ഇനി റിയൽ കാശ്മീരിൽ

- Advertisement -

ഇന്ത്യൻ സ്ട്രൈക്കറായ റോബിൻ സിങിനെ ഐ ലീഗ് ക്ലബായ റിയൽ കാശ്മീർ സ്വന്തമാക്കി. ഹൈദരാബാദ് സിറ്റി താരമായിരുന്ന റോബിൻ സിംഗ് ലോണടിസ്ഥാനത്തിലാണ് റിയൽ കാശ്മീരിലേക്ക് എത്തിയത്. ഐ എസ് എല്ലിൽ അവസാന രണ്ടു സീസണുകളിലായി ഹൈദരബാദ്/പൂനെ സിറ്റി ടീമിലായിരുന്നു റോബിൻ സിംഗ്.

എന്നാൽ അവിടെ കാര്യമായി തിളങ്ങാൻ റോബിൻ സിംഗിനായില്ല.മുമ്പ് എഫ് സി ഗോവയ്ക്കായും ഡെൽഹി ഡൈനാമോസിനായും എ ടി കെ കൊൽക്കത്തയ്ക്കായും ഐ എസ് എല്ലിൽ റോബിൻ സിങ് കളിച്ചിട്ടുണ്ട്. മുൻ ഈസ്റ്റ് ബംഗാൾ താരം കൂടിയാണ്. ഇന്ത്യക്കായി 30 മത്സരങ്ങൾ കളിച്ചിട്ടുള്ള റോബിൻ 5 ഗോളുകൾ രാജ്യത്തിനായി നേടിയിട്ടുണ്ട്.

Advertisement