ഭീകരാക്രമണം കാരണം നടക്കാതിരുന്ന മത്സരം വീണ്ടും നടത്താൻ തീരുമാനം

Newsroom

കാശ്മീരിൽ വെച്ച് നടക്കേണ്ടിയിരുന്ന മിനേർവ പഞ്ചാബും റിയൽ കാശ്മീരുമായുള്ള മത്സരം വീണ്ടും നടത്താൻ എ ഐ എഫ് എഫ് തീരുമാനിച്ചു. നേരത്തെ സുരക്ഷാ കാരണങ്ങളാൽ യാത്ര ചെയ്യുന്നത് സാധ്യമല്ല എന്ന കാരണം പറഞ്ഞ് മിനേർവ പഞ്ചാബ് മത്സരത്തിന് വേദിയിൽ എത്തിയിരുന്നില്ല. ഇത് കാരണം മത്സരം വാക്കോവർ ആയി പ്രഖ്യാപിക്കും എന്നും റിയൽ കാശ്മീരിന് മൂന്ന് പോയന്റ് നൽകും എന്നുമാണ് കരുതിയിരുന്നത്. എന്നാൽ മിനേർവ പഞ്ചാബിനെ വാദങ്ങൾ അംഗീകരിച്ച ഐലീഗ് കമ്മിറ്റി ഇന്ന് മത്സരം വീണ്ടും നടത്താൻ തീരുമാനിച്ചു

മത്സരം എന്ന് നടക്കും എന്നും എവിടെ നടക്കും എന്ന് വ്യക്തമല്ല. ഡെൽഹി ആയിരിക്കും വേദി എന്നാണ് സൂചനകൾ. നേരത്തെ ശ്രീനഗറിൽ നടക്കേണ്ടിയിരുന്ന റിയൽ കാശ്മീർ ഈസ്റ്റ് ബംഗാൾ മത്സരം ഡെൽഹിയിൽ വെച്ച് നടത്തിയിരുന്നു. നേരത്തെ മത്സരം നടക്കാത്ത കാരണം പറഞ്ഞ് മൂന്ന് പോയന്റ് റിയൽ കാശ്മീരിന് നൽകിയാൽ കോടതിയെ സമീപിക്കും എന്നു മിനേർവ പറഞ്ഞിരുന്നു.