ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ വിജയിച്ചു കൊണ്ട് മൊഹമ്മദൻസ് ഒന്നാം സ്ഥാനം തൽക്കാലം തിരിച്ചു പിടിച്ചു. ഇന്ന് റിയൽ കാശ്മീരിനെ നേരിട്ട മുഹമ്മദൻസ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് ആദ്യ പകുതിയിൽ 12ആം മിനുട്ടിൽ റുദോവിചിന്റെ ഗോളിലാണ് മൊഹമ്മദൻസ് ലീഡ് എടുത്തത്. മാർക്കസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.
ഈ ഗോളിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ റിയൽ കാശ്മീർ മറുപടി നൽകി. 56ആം മിനുട്ടിൽ ആയിരുന്നു സമനില ഗോൾ. എന്നാൽ ഈ ഗോളിന് പിന്നാലെ 57ആം മിനുട്ടിൽ റിയൽ കാശ്മീർ താരം പ്രതേഷ് ഷിരോദ്കർ ചുവപ്പ് കണ്ട് പുറത്തായി. ഇത് മൊഹമ്മദൻസിന് മുൻതൂക്കം നൽകി.
തന്നെ മൊഹമ്മദൻസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചു. 17ആം മിനുട്ടിൽ അസർ മാലികിന്റെ ഇടം കാലൻ ഷോട്ടിൽ ആണ് മൊഹമ്മദൻസ് ലീഡ് എടുത്തത്. 64ആം മിനുറ്റിൽ ഫയസിലൂടെ മൊഹമ്മദൻസ് ലീഡ് തിരിച്ചെടുത്തു. 87ആം മിനുട്ടിൽ ഫയാസ് വീണ്ടും ഗോൾ നേടിയതോടെ മൊഹമ്മദൻസ് വിജയം ഉറപ്പിച്ചു. ഈ ഗോളിന് ശേഷം റിയൽ കാശ്മീർ ഒരു ചുവപ്പ് കാർഡ് കൂടെ കണ്ടു. 9 പേരുമായാണ് അവർ കളി അവസാനിപ്പിച്ചത്.
ഈ വിജയത്തോടെ മൊഹമ്മദൻസ് 11 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു. ഒരു മത്സരം കുറവ് കളിച്ച ഗോകുലം കേരള 24 പോയിന്റുമായി രണ്ടാമത് നിൽക്കുന്നുണ്ട്.