റിയൽ കാശ്മീരിന് ഇത്തവണയും അഡിഡാസ് ജേഴ്സി!

കാശ്മീരിന്റെ ഐലീഗ് സ്വപനം റിയലാക്കിയ കാശ്മീരിന്റെ സ്വന്തം ക്ലബായ റിയൽ കാശ്മീർ എഫ് സിക്ക് ഇത്തവണയും അഡിഡാസ് തന്നെ ജേഴ്സി ഒരുക്കും. പുതിയ ഐ ലീഗ് സീസണായുള്ള തങ്ങളുടെ ജേഴ്സി റിയൽ കാശ്മീർ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. മഞ്ഞ നിറത്തിലുള്ള ഹോം ജേഴ്സി ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ലോകോത്തര ബ്രാൻഡായ അഡിഡാസ് ഐ ലീഗിലോ ഐ എസ് എല്ലിലോ മറ്റൊരു ക്ലബിന്റെയും ജേഴ്സി നിർമ്മിക്കുന്നില്ല.

സെക്കൻഡ് ഡിവിഷൻ ഐലീഗ് ചാമ്പ്യന്മാരായാണ് റിയൽ കാശ്മീർ കഴിഞ്ഞ സീസണിൽ ഐലീഗിന് യോഗ്യത നേടിയത്. അതിനു പിന്നാലെ ആയിരുന്നു അഡിഡാസ് കാശ്മീരുമായി കരാർ ഒപ്പവെച്ചത്. മുൻ റേഞ്ചേഴ്സ് താരം ഡേവിഡ് റോബേർട്സന്റെ കീഴിൽ ആദ്യ ഐ ലീഗിന് ഇറങ്ങിയ റിയൽ കാശ്മീർ കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു.

Previous articleവിദര്‍ഭയ്ക്കെതിരെ 26 റണ്‍സിന്റെ വിജയം നേടി കേരളം
Next articleഇന്ത്യക്കെതിരെ ബംഗ്ളദേശിന് ബാറ്റിംഗ് തകർച്ച