“ഇന്ത്യൻ ഫുട്ബോൾ ഭരിക്കുന്ന രാഷ്ട്രീയക്കാരെ ഓർത്ത് നാണക്കേട്” ആഞ്ഞടിച്ച് രാഹുൽ കെ പി

ഐ ലീഗിനെ അവഗണിച്ച് ഒതുക്കാനുള്ള എ ഐ എഫ് എഫിന്റെയും റിലയൻസിന്റേയും നീക്കത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഐലീഗ് ക്ലബുകൾക്ക് പുറമെ താരങ്ങളും ഇതേറ്റെടുത്തിരിക്കുകയാണ്‌. ഇന്നലെ ഇന്ത്യൻ അണ്ടർ 17ലോകകപ്പ് രാഹുൽ കെ പി ഈ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചു. ഇന്ത്യൻ ഫുട്ബോൾ നടത്തുന്നത് കുറച്ച് രാഷ്ട്രീയക്കാർ ആണെന്നും അത് നാണക്കേടാണെന്നും രാഹുൽ പറഞ്ഞു.

മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലം ഭക്ഷിക്കുകയാണ് ഇവർ എന്നും ഇവർക്ക് നാശം വരണമെന്നും രാഹുൽ പറയുന്നു. ദൈവം ഇവരുടെ കാര്യം നോക്കും എന്നാണ് പ്രതീക്ഷ എന്നും രാഹുൽ പറഞ്ഞു‌. ഒരു തെറ്റ് നടക്കുമ്പോൾ നിങ്ങൾ പ്രതികരിക്കേണ്ടതുണ്ട് അത് ഒറ്റയ്ക്ക് ആണെങ്കിൽ പോലും. ഇന്ത്യൻ ആരോസ് താരം പറഞ്ഞു‌.

രാഹുൽ മാത്രമല്ല ഐലീഗ് കളിക്കുന്ന പലതാരങ്ങളും സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്.