പഞ്ചാബ് എഫ് സി ഇനി ഗുരു നാനാക് സ്റ്റേഡിയത്തിൽ കളിക്കും

പേര് മാറി പഞ്ചാബ് എഫ് സി ആയി മാറിയ മിനേർവ പഞ്ചാബ് എഫ് സീസണിലെ തങ്ങളുടെ ഹോം മത്സരങ്ങൾ ലുധിയാനയിൽ വെച്ച് കളിക്കും. ലുധിയാനയിലെ ഗുരുനാനാക് സ്റ്റേഡിയം ആകും പഞ്ചാബ് എഫ് സിയുടെ ലീഗിലെ എല്ലാ ഹോം മത്സരങ്ങൾക്കും വേദിയാവുക. കഴിഞ്ഞ സീസണിൽ പഞ്ചുക്ലയിൽ ആയിരുന്നു പഞ്ചാബ് കളിച്ചിരുന്നത്.

ഗുരുനാനാക്ക് സ്റ്റേഡിയത്തിൽ 15000 കാണികൾക്ക് മത്സരം കാണാൻ ആകും. 2017-18 സീസണിൽ മിനേർവ ഐലീഗ് കിരീടം നേടിയപ്പോൾ ഈ സ്റ്റേഡിയത്തിൽ ആയിരുന്നു ക്ലബ് കളിച്ചിരുന്നത്. സന്തോഷ് ട്രോഫി, ഇന്ത്യൻ വനിതാ ലീഗ് എന്നിവയ്ക്ക് അടുത്തിടെ വേദിയായ ഗ്രൗണ്ട് കൂടിയാണ് ഇത്.

Previous articleയുവരാജ് സിങ് അടക്കം 12 താരങ്ങളെ റിലീസ് ചെയ്ത് മുംബൈ ഇന്ത്യൻസ്
Next articleഇടവേളക്ക് ശേഷം പരിശീലനം ആരംഭിച്ച് മഹേന്ദ്ര സിങ് ധോണി