ഇടവേളക്ക് ശേഷം പരിശീലനം ആരംഭിച്ച് മഹേന്ദ്ര സിങ് ധോണി

Photo: PTI
- Advertisement -

നീണ്ടകാലത്തെ ഇടവേളക്ക് ശേഷം പരിശീലനം ആരംഭിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് ധോണി പരിശീലനം ആരംഭിച്ചത്. ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരായ തോൽവിക്ക് ശേഷം ധോണി ഇന്ത്യൻ ടീമിന് വേണ്ടി കളിച്ചിട്ടില്ല.

റാഞ്ചിയിലെ JSCA സ്റ്റേഡിയത്തിൽ വെച്ചാണ് ധോണി പരിശീലനം നടത്തിയത്. അതെ സമയം അടുത്ത മാസം ആരംഭിക്കുന്ന വെസ്റ്റിന്ഡീസിനെതിരായ പരമ്പരയിൽ ധോണി കളിക്കില്ല. ബി.സി.സി.ഐ പ്രതിനിധികൾ ധോണി വെസ്റ്റിൻഡീസിനെതിരെയുള്ള പരമ്പരയിൽ കളിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ലോകകപ്പ്  സെമി ഫൈനലിലെ തോൽവിക്ക് ശേഷം ധോണിയുടെ വിരമിക്കലിനെ പറ്റിയുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മുഖ്യ പരിശീലകൻ എം.എസ്.കെ പ്രസാദ് റിഷഭ് പന്താണ് ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പർ എന്ന സൂചനകളും മുൻപ് നൽകിയിരുന്നു.

Advertisement