പഞ്ചാബ് എഫ് സിക്ക് സമനില

- Advertisement -

ഐ ലീഗിൽ പഞ്ചാബ് എഫ് സിക്ക് സമനില. ഇന്ന് എവേ മത്സരത്തിൽ ട്രാവു ആണ് പഞ്ചാബിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകൾക്കും ഒരു ഗോൾ പോലും നേടാൻ ആയില്ല. മികച്ച ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും രണ്ട് ടീമുകളും ഇന്ന് പരാജയപ്പെട്ടു. ലീഗിൽ അവസാന അഞ്ചു മത്സരങ്ങളും പഞ്ചാബ് എഫ് സി പരാജയപ്പെട്ടിട്ടില്ല.

ഈ സമനിലയോടെ 9 പോയന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് പഞ്ചാബ് എഫ് സി. ലീഗിൽ ഒരു ജയം പോലും ഇല്ലാത്ത ട്രാവു രണ്ട് പോയന്റുമാറ്റി ലീഗിൽ അവസാന സ്ഥാനത്താണ്.

Advertisement