കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ പ്രീസീസൺ മത്സരം

Newsroom

പുതിയ സീസണായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ ആദ്യ പ്രീസീസൺ മത്സരം കളിക്കും. കൊറോണ പ്രോട്ടോക്കോളുകൾ നിർബന്ധമായും പാലിക്കേണ്ടതുള്ളതിനാൽ തന്നെ ഐ എസ് എല്ലിലെ ടീമുകളുമായി മാത്രമേ ഇത്തവണ പ്രീസീസൺ പോരാട്ടങ്ങൾ നടക്കുകയുള്ളൂ. ഇന്ന് ഗോവയിൽ വെച്ച് ഹൈദരാബാദ് എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ സൗഹൃദ മത്സരത്തിൽ നേരിടുക.

വിദേശ താരങ്ങളുടെ ക്വാരന്റൈൻ പൂർത്തിയാകാത്തതും പൂർത്തിയാവരുടെ ഫിറ്റ്നെസും പ്രശ്നമായതിനാൽ ഇന്ന് ഇന്ത്യൻ താരങ്ങളെ മാത്രമാകും രണ്ട് ക്ലബുകളും ഇറക്കുക. പരിശീലകൻ കിബു വികൂനയുടെ കീഴിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാകും ഇത്. ക്വാരന്റൈൻ കാലാവധി പൂർത്തിയാക്കിയ കിബു വികൂന കഴിഞ്ഞ ദിവസം മുതൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലനത്തിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളായ സഹൽ, രാഹുൽ, നൊങ്ഡമ്പ നവോറം, നിശു കുമാർ, ജെസ്സൽ എന്നിവരൊക്കെ ഇറങ്ങും.