രണ്ട് ഗോളിന് പിന്നിൽ പോയ ശേഷം പഞ്ചാബിന്റെ തിരിച്ചടി ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐലീഗിൽ പഞ്ചാബിന് ഗംഭീര വിജയം. ഇന്ന് നെരോക എഫ് സിയെ നേരിട്ട പഞ്ചാബ് രണ്ട് ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് ഗംഭീര വിജയം തന്നെ സ്വന്തമാക്കി. ഇന്ന് ആദ്യ ഇരുപത് മിനുട്ടിൽ തന്നെ നെരോക രണ്ടു ഗോളിന് മുന്നിൽ എത്തിയിരുന്നു. നാലാം മിനുട്ടിൽ തോഖോമും 20ആം മിനുട്ടിൽ അഡ്ജയുമാണ് നെരോകയ്ക്ക് വേണ്ടി ഗോൾ നേടിയത്.

ഇതിനു ശേഷമായിരുന്നു മിനേർവയുടെ തിരിച്ചടി. ഡികയുടെ ഹാട്രിക്കാണ് മിനേർവയ്ക്ക് ജയം നൽകിയത്. ആദ്യ 26ആം മിനുട്ടിൽ ആയിരുന്നു ഡികയുടെ ഗോൾ. പിന്നീട് 43ആം മിനുട്ടിൽ അദ്ദേഹം സമനില ഗോളും നേടി. വിജയ ഗോൾ വന്നത് കളിയുടെ ഇഞ്ച്വറി ടൈമിൽ ആയിരുന്നു‌. ഈ ജയത്തോടെ മിനേർവ പഞ്ചാബ് 17 പോയന്റുമായി ലീഗിൽ രണ്ടാമത് തുടരുകയാണ്‌.