വിജയവുമായി പഞ്ചാബ് എഫ് സി തുടങ്ങി

20210109 185556
- Advertisement -

ഐലീഗ് പുതിയ സീസണിൽ പഞ്ചാബ് എഫ് സിക്ക് വിജയ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ ഐസാൾ എഫ് സിയെ ആണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ഒപ്പത്തിനൊപ്പം ഇരു ടീമുകളും നിന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പഞ്ചാബ് എഫ് സിയുടെ വിജയം. 19ആം മിനുട്ടിൽ പ്രിതം സിങാണ് പഞ്ചാബിന് ലീഡ് നൽകിയത്‌. മുൻ മോഹൻ ബഗാൻ താരം ജൊസേബ ബെറ്റിയയുടെ അസിസ്റ്റിൽ നിന്നായിരുന്നു പ്രിതം സിങിന്റെ ഗോൾ‌. ഈ ഗോളിന് മറുപടി നൽകാൻ ഐസാൾ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.

അടുത്ത മത്സരത്തിൽ പഞ്ചാബ് എഫ് സിയും ഐസാൾ എഫ് സിയും ഗോകുലം കേരളയെ ആണ് നേരിടേണ്ടത്.

Advertisement