പിന്റു മഹാത രാജസ്ഥാൻ യുണൈറ്റഡിൽ

സുദേവയുടെ വിങർ പിന്റു മഹാതയെ ഐ ലീഗ് ടീമായ രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാക്കി. താരം രാജ്സ്ഥാനുമായി ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. 24കാരനായ താരം കഴിഞ്ഞ സീസണിൽ സുദേവയ്ക്ക് വേണ്ടി ഐലീഗിൽ നല്ല കളി കാഴ്ചവെച്ചിരുന്നു. മോഹൻ ബഗാന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരം മോഹൻ ബഗാനായി സീനിയർ ലെവലിലും കളിച്ചിട്ടുണ്ട്. താരം മുമ്പ് ഈസ്റ്റ് ബംഗാളിന്റെയും താരമായിട്ടുണ്ട്. ഇന്ത്യൻ നേവി താരം കൂടിയാണ് പിന്റു.