പിയർ‌ലൂയിഗി ഗൊല്ലിനി ഇനി ഫിയൊറെന്റിനയിൽ

അറ്റലാന്റ ഗോൾകീപ്പർ പിയർ‌ലൂയിഗി ഗൊല്ലിനി ഫിയൊറെന്റിനയിൽ ചേരും. താരം ലോണിൽ ആകും ഫിയൊറെന്റിനയിലേക്ക് പോവുക. 8 മില്യൺ യൂറോക്ക് താരത്തെ സീസൺ അവസാനം ഫിയൊറെന്റിനക്ക് വാങ്ങാനും ആകും‌. കഴിഞ്ഞ സീസണിൽ ലോണിൽ സ്പർസിലായിരുന്നു ഗൊല്ലിനി കളിച്ചിരുന്നത്. ബൈ ഓപ്ഷൻ ഉണ്ടായിരുന്നു എങ്കിലും സ്പർസ് ഗൊല്ലിനിയി അറ്റലാന്റയിലേക്ക് തന്നെ തിരികെ അയച്ചു.

27കാരനായ താരത്തിന് പകരമായി സ്പർസ് ഫ്രോസ്റ്ററെ രണ്ടാം ഗോൾ കീപ്പറായി എത്തിക്കുകയും ചെയ്തിരുന്നു.