സബ് ജൂനിയർ ലീഗ്, പറപ്പൂർ എഫ് സിക്ക് ബെംഗളൂരു എഫ് സിയോട് തോൽവി

സബ് ജൂനിയർ ലീഗിൽ ഫൈനൽ റൗണ്ടിലെ രണ്ടാം മത്സരത്തിലും പറപ്പൂർ എഫ് സിക്ക് വിജയമില്ല. ഗ്രൂപ്പ് ബിയിൽ ഇറങ്ങിയ പറപൂറ് ഇന്ന് ബെംഗളൂരു എഫ് സിയോട് പരാജയപ്പെട്ടു. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു പറപ്പൂരിന്റെ തോൽവി. ബെംഗളൂരുവിനു വേണ്ടി ഗൗതമും വെങ്കിടേഷുമാണ് ഗോളുകൾ നേടിയത്. ഈ വിജയത്തോടെ ബെംഗളൂരു സെമി ഫൈനലിലേക്ക് കടന്നു.

ആദ്യ മത്സരത്തിൽ ജമ്മു കാശ്മീരിനോട് സമനില വഴങ്ങിയിരുന്ന പറപ്പൂരിന് ഈ തോൽവി കൂടി ആയതോടെ സെമി പ്രതീക്ഷകൾ മങ്ങി‌. അവസാന മത്സരത്തിൽ പറപ്പൂർ സാൽഗോക്കറിനെ നേരിടും.