“യുവന്റസിന്റ യഥാർത്ഥ പരിശീലകൻ ക്രിസ്റ്റിയാനോ റൊണാൾഡോ”

യുവന്റസിന്റ യഥാർത്ഥ പരിശീലകൻ ക്രിസ്റ്റിയാനോ റൊണാൾഡോ ആണെന്ന വിവാദ പരാമർശവുമായി നാപോളി പ്രസിഡണ്ട് ഔറേലിയ ഡി ലൗറെന്റിസ്. യുവന്റസിനായി തന്റെ നൂറു ശതമാനവും അർപ്പിക്കുന്നത് റൊണാൾഡോ ആണെന്നും അദ്ദേഹം പറഞ്ഞു. ഡ്രസിങ് റൂമിലും കളിക്കളത്തിലും യുവന്റസ് താരങ്ങൾക്ക് മോട്ടിവേഷൻ നൽകുന്നത് റൊണാൾഡോ ആണ്. ചാമ്പ്യൻസ് ലീഗിലടക്കം ഒരിക്കലും ജയിക്കില്ല എന്ന് നമ്മൾ കരുതുന്ന ഇടത്ത് നിന്നും യുവന്റസിനെ ഒറ്റക് ചുമലിലേറ്റി ജയത്തിലേക്ക് നയിക്കാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞു.

റൊണാൾഡോ യുവന്റസിൽ എത്തിയതിനു ശേഷം തൻറെ പ്രകടനം കൊണ്ട് പരിശീലകന് പകരക്കാനായി മാറിയെന്നും അദ്ദേഹം പറഞ്ഞു. അല്ലെഗ്രി ഈ സീസണിൽ ചെയ്തതിനേക്കാൾ റൊണാൾഡോയ്ക്ക് ചെയ്യാൻ സാധിച്ചു. പോർച്ചുഗീസ് ടീമിനെ യൂറോ കപ്പിലേക്ക് നയിച്ച റൊണാൾഡോയെയും അദ്ദേഹം ഓർമ്മിപ്പിച്ചു.