നൈജീരിയൻ സ്ട്രൈക്കർ അബിയോള ദൗദയെ മൊഹമ്മദൻസ് സ്വന്തമാക്കി

Img 20220719 133654

പുതിയ ഐ ലീഗ് സീസണായി ഒരു വലിയ സൈനിംഗ് കൂടെ മൊഹമ്മദൻസ് പൂർത്തിയാക്കി. നൈജീരിയൻ സ്ട്രൈക്കർ അബിയോള ദൗദയെ ആണ് മൊഹമ്മദൻസ് സൈൻ ചെയ്തത്. 34കാരനായ താരം ഒരു വർഷത്തെ കരാറിലാണ് മൊഹമ്മദൻസ് താരത്തെ ടീമിൽ എത്തിക്കുന്നത്. സെർബിയൻ ക്ലബായ റെഡ്സ്റ്റാർ ബെൽഗ്രേഡ്, ഡച്ച് ക്ലബ് വിറ്റെസെ എന്നിവലിയ ക്ലബുകൾക്കായി അബിയോള ദൗദ കളിച്ചിട്ടുണ്ട്. അവസാനമായി ഗ്രീക്ക് ക്ലബായ അപ്പോളോനിൽ ആണ് താരം കളിച്ചിരുന്നത്. ഗ്രീസിൽ വേറെ ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്. കൂടാതെ തുർക്കിയിലും മുമ്പ് ദൗദ കളിച്ചിട്ടുണ്ട്.