എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ഗോവ ആതിഥ്യം വഹിക്കും

20210311 201313

എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇത്തവണ ഇന്ത്യ ആതിഥ്യം വഹിക്കും‌. ഗ്രൂപ്പ് ഇ മത്സരങ്ങൾ ഗോവയിൽ ആകും നടക്കുക. ഗോവ ഗ്രൂപ്പ് ഇയിലാണ് ഉള്ളത്. ഏപ്രിലിൽ ആണ് മത്സരങ്ങൾ നടക്കുക. കൊറോണ കാരണം ഒരോ ഗ്രൂപ്പിലെയും മത്സരങ്ങൾ ഒരോ രാജ്യങ്ങളിലായാകും നടക്കുക. ആദ്യമായി എ എഫ് സി ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ഐ എ എൽ ടീമാണ് എഫ് സി ഗോവ. നാൽപ്പത് ടീമുകൾ പത്ത് ഗ്രൂപ്പുകളിൽ ആയാണ് അണിനിരക്കുന്നത്. രണ്ട് സോണുകളായാണ് മത്സരം നടക്കുക. എഫ് സി ഗോവ വെസ്റ്റ് സോണിൽ ആണ്.

ഗ്രൂപ്പ് ഘട്ട വിജയികളും ഒരോ സോണിലെയും മികച്ച മൂന്ന് ഗ്രൂപ്പ് റണ്ണേഴ്സ് അപ്പുകളും നോക്കൗട്ട് സ്റ്റേജിലേക്ക് കയറും. ഇറാനി ക്ലബായ പെർസിപൊയിൽ, ഖത്തർ ക്ലബായ അൽറയാൻ, പിന്നെ പ്ലേ ഓഫ് വിജയിച്ച് എത്തുന്ന ഒരു ടീമും ആകും ഗോവയുടെ ഗ്രൂപ്പിൽ ഉണ്ടാവുക‌. ഏപ്രിൽ 14നും 30നും ഇടയിൽ ആകും ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുക.

Previous articleനെരോകയെ തോൽപ്പിച്ച് ഐസാൾ റിലഗേഷൻ ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടു
Next articleവിദാൽ ദീർഘകാലം പുറത്തിരിക്കും