പ്രായ വിവാദം, ആരോപണം തള്ളി അനുകൂല്‍ റോയ്

- Advertisement -

ക്രിക്കറ്റ് അസോസ്സിയേഷന്‍ ഓഫ് ബിഹാര്‍ സെക്രട്ടറി ആദിത്യ വര്‍മ്മയുടെ ആരോപണം തള്ളി അനുകൂല്‍ റോയിയും ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസ്സിയേഷനും രംഗത്ത്. നേരത്തേ ആദിത്യ വര്‍മ്മ ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയുടെ അറിവോടെയാണ് പ്രായാധിക്യമുള്ള അനുകൂല്‍ റോയിയെ U-19 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് ആരോപിച്ചിരുന്നു.

റോയ് 14 വിക്കറ്റുമായി യൂത്ത് ലോകകപ്പിലെ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരങ്ങളിലൊരാളായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെക്കുറിച്ച് അസംബന്ധമെന്നാണ് വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച് വരുന്ന അനുകൂല്‍ റോയ് പറയുന്നത്. ആദിത്യ വര്‍മ്മ പ്രശ്നം ഐസിസിയുടെ ചെയര്‍മാന്‍ ശശാങ്ക് മനോഹറിന്റെയും ഇന്ത്യയുടെ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ് ചെയര്‍മാന്‍ വിനോദ് റായിയുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

2017ല്‍ നടത്തിയ പരിശോധനയില്‍ താരം എവിപി(AGE verification process) പരിശോധനയില്‍ പരാജയപ്പെട്ടുവെന്നാണ് ആരോപണം. എന്നാല്‍ ഇങ്ങനൊരു പരാജയം സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതറിയിക്കേണ്ടതുണ്ടെന്നും അങ്ങനൊന്ന് ഉണ്ടായിട്ടില്ലെന്നുമാണ് റോയിയുടെ ഭാഷ്യം.

ഇന്ത്യന്‍ യൂത്ത് ടീം മാനേജരായ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസ്സിയേഷന്‍ ജോയിന്റ് സെക്രട്ടറി രാജേഷ് വര്‍മ്മയെയും ആദിത്യ വര്‍മ്മ ലക്ഷ്യം വയ്ക്കുന്നുണ്ട്. 2013ല്‍ സമാനമായ സ്ഥിതിയില്‍ 33 ജാര്‍ഖണ്ഡ് താരങ്ങള്‍ക്ക് പ്രായാധിക ടെസ്റ്റില്‍ പരാജയപ്പെട്ടപ്പോള്‍ സംഭവം മറച്ച് വെച്ച വ്യക്തിയാണ് രാജേഷ് വര്‍മ്മയെന്ന് ആദിത്യ വര്‍മ്മ ആരോപിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement