കേരള ബ്ലാസ്റ്റേഴ്സിലേക്ക് ശിബിൻ രാജ് പോയ ദിവസം തന്നെ പുതിയ സൈനിംഗ് നടത്തിയിരിക്കുകയാണ് ഗോകുലം കേരള എഫ് സി. നെരോക്കയുടെ ഗോൾ കീപ്പറായിരുന്ന ലളിത് താപയാണ് ഗോകുലം കേരള എഫ് സിയിൽ എത്തിയിരിക്കുന്നത്. ഗോകുലവുമായി ഒരു വർഷത്തെ കരാറാണ് താരം ഒപ്പുവെച്ചത്. അവസാന മൂന്നു സീസണുകളിലായി നെരോക എഫ് സിയുടെ വല കാത്തിരുന്നത് ലളിത് താപ ആയിരുന്നു.
34കാരനായ താപ മണിപ്പൂർ സ്വദേശിയാണ്. മുമ്പ് ഐ എസ് എല്ലിൽ പൂനെ സിറ്റിയുടെ കൂടെയും താപ ഉണ്ടായിരുന്നു. സ്പോർടിംഗ് ഗോവ, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. ഡൂറണ്ട് കപ്പിൽ കളിക്കേണ്ടതുള്ളത് കൊണ്ടാണ് ഗോകുലം കേരള എഫ് സി സൈനിംഗുകൾ വേഗത്തിലാക്കാൻ തുടങ്ങിയത്.